Sunder Das
പാലക്കാട് കുത്താമ്പിള്ളിയില്‍ അശോകന്റെയും കല്യാണിയുടെയും മകനായി 1957 ജൂണ്‍ 1നു് പുണര്‍തം നക്ഷത്രത്തില്‍ ജനിച്ചു. അച്ഛന് സെന്‍ട്രല്‍ എക്സൈസ് ഉദ്യാഗസ്ഥനായിരുന്നു.
ചാലക്കുടി ഗവണ്മെന്റ് ഹൈസ്ക്കൂളിലും കൊരട്ടി എം എ എം ഹൈസ്ക്കൂളിലുമായി സ്ക്കൂള് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ പ്രീഡിഗ്രിയും തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ നിന്നും ബി എ ഫിലോസഫിയില്‍ ഡിഗ്രിയുമെടുത്തു.
പിന്നീടു് ഗള്‍ഫിലേക്കു പോകാനുള്ള ഉദ്ദേശവുമായി ചെന്നൈയില്‍ ബഹദൂറിന്റെ കൂടെ താമസിച്ചു് ടി വി റിപ്പയറിംഗ് കോഴ്സിനു ചേര്‍ന്നു. അപ്പോഴാണു് സിനിമാമോഹം തലയ്ക്കു പിടിച്ചതു്.
1990ല്‍ പുറത്തിറങ്ങിയ സിബി മലയില്‍ സംവിധാനം ചെയ്ത മാലയോഗം എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു തുടക്കം. പിന്നീടു് 5 വര്‍ഷം 15ഓളം ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു. 1996ല്‍ പുറത്തിറങ്ങിയ സല്ലാപം ആണു് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. പിന്നീടു് കുറച്ചു് ചിത്രങ്ങള്‍ സംവിധാനം ചെയ്തു
ഷീബയാണു് ഭാര്യ. മൂത്ത മകന് അര്ജ്ജുന് ദാസ് വിഷണ് കമ്മ്യൂണിക്കേഷനില്‍ പഠനം പൂര്‍ത്തിയാക്കി. ഇളയ മകന് അരുണ്‍ ദാസ് കോയമ്പത്തൂര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയാണു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 0
Available Web Series : 0
Available Short Movies : 0